വയനാട്ടിലെ കർഷകന്റെ ആത്മഹത്യ; കടബാധ്യതയെ തുടർന്നെന്ന് തിമ്മപ്പൻ്റെ ഭാര്യ ശ്രീജ

By Web TeamFirst Published May 29, 2023, 8:29 AM IST
Highlights

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. കൃഷി ആവശ്യത്തിനടക്കം എടുത്ത 10 ലക്ഷം രൂപ കടമുണ്ടായിരുന്നുവെന്നും ശ്രീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

കൽപ്പറ്റ: വയനാട് തിരുനെല്ലിയിലെ കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്നാണെന്ന് പികെ തിമ്മപ്പൻ്റെ ഭാര്യ ശ്രീജ. കടബാധ്യതയെ തുടർന്ന് മാനസിക പ്രയാസത്തിലായിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. കൃഷി ആവശ്യത്തിനടക്കം എടുത്ത 10 ലക്ഷം രൂപ കടമുണ്ടായിരുന്നുവെന്നും ശ്രീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തനിക്ക് സ്കൂളിൽ പഠിക്കുന്ന മൂന്ന്  കുട്ടികളാണുള്ളത്. കടബാധ്യത എഴുതി തള്ളാൻ സർക്കാർ തയ്യാറാവണം. കൃഷിയ്ക്ക് വന്യമൃഗ ശല്യം നേരിട്ടിരുന്നുവെന്നും ശ്രീജ പറഞ്ഞു. ഇന്നലെയാണ് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ടെന്നും ഇതിന്റെ തിരിച്ചടവ് മുടങ്ങിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പുറത്തുവന്നിരുന്നു. 

മരിച്ചത് നാല് വർഷം മുമ്പ്, ശവപ്പെട്ടി തുറന്നപ്പോൾ അഴുകിയില്ല; കന്യാസ്ത്രീയുടെ മൃതദേഹം കാണാൻ ആയിരങ്ങൾ ഒഴുകുന്നു

 

click me!