സംഭവത്തിന് തലേന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിൽ എത്തയിൽ അന്വേഷണം; വൈക്കത്തെ കർഷക ആത്മഹത്യയിൽ ന്യായീകരണം തുടർന്ന് സിപിഐ

Published : Apr 08, 2026, 09:33 AM IST
Farmer suicide

Synopsis

വൈക്കം തലയാഴത്ത് സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. പ്രാദേശിക നേതാക്കൾ ഉപജീവനമാർഗം തടസ്സപ്പെടുത്തിയെന്ന് കർഷകനായ ചെല്ലപ്പൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

കോട്ടയം: വൈക്കം തലയാഴത്തെ കർഷക ആത്മഹത്യയിൽ ന്യായീകരണം തുടർന്ന് സിപിഐ. ഹോർട്ടികോർപ്പിൽ നിന്ന് ലഭിച്ച ആദ്യസഹായമടക്കം ലഭ്യമാക്കിയത് പാർട്ടിയാണ്. സിപിഐക്കെതിരെ പ്രചരിപ്പിച്ച വിഡിയോക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് പാര്‍ട്ടി വിശദീകരണം. സംഭവത്തിന് തലേന്ന് ചെല്ലപ്പൻ യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയതിനെ കുറിച്ച് അന്വേഷണം വേണം. ആത്മഹത്യയോ കൊലപാതകമോയെന്ന് വ്യക്തത വരുത്തണമെന്നും പ്രദേശിക നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.

വൈക്കത്ത് തലയാഴം സിപിഐ ഓഫീസിലാണ് കർഷകൻ തൂങ്ങിമരിച്ചത്. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സിപിഐ പ്രദേശിക നേതാക്കൾക്കെതിരെയായിരുന്നു ചെല്ലപ്പൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. കൃഷി നശിപ്പിച്ചെന്നും കാർഷിക ഗവേഷകനായ തന്‍റെ ഉത്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ലെന്നും ചെല്ലപ്പൻ നേരത്തെ ആരോപിച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പല കുറി ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതായും ചെല്ലപ്പൻ ഫേസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ ആരോപിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോകുന്ന പോക്കിൽ ഒരു തെറികൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി, ഡാഷ് മോനേ വിളിയില്‍ പിണറായിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണന്‍
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു; വിട പറഞ്ഞത് രാജീവ് ഗാന്ധി മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യം