'ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കും', ​ഗതികെട്ട് ക‍ർഷകർ

Published : Oct 20, 2021, 09:31 AM ISTUpdated : Oct 20, 2021, 11:43 AM IST
'ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കും', ​ഗതികെട്ട് ക‍ർഷകർ

Synopsis

കൊവിഡ് മഹാമാരിയും വിളകളുടെ വില തകർച്ചയും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർ കോടികളുടെ നഷ്ടമാണ് നേരിട്ടത്. 

വയനാട്: കർണാടക (Karnataka) കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി (Agriculture) അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ (Farmers). ആർടിപിസിആർ (RTPCR) നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.

കൊവിഡ് മഹാമാരിയും വിളകളുടെ വില തകർച്ചയും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർ കോടികളുടെ നഷ്ടമാണ് നേരിട്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു. കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് കർണാടകയിലേക്ക് കടക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാസ് പിന്നീട് പുതുക്കി നൽകിയില്ല.

മുത്തങ്ങ അതിർത്തിയിലെ പകൽകൊള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് യാത്രക്കാരുടെയും അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെയും ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി