കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം, നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക സംഘടനയായ കിഫ മത്സരത്തിന്, 30 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ

Published : Feb 07, 2026, 07:59 AM IST
Farmers' organisation KIFA to contest Kerala Assembly Elections

Synopsis

വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനയായ കിഫ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ 30 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. 

കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കിഫ, കേരള ഇൻഡിപെൻഡൻഡ് ഫാര്‍മേസ് അസോസിയേഷൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് സംഘടന സ്ഥാനാർത്ഥികളെ ഇറക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 10 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും.

കർഷകർ ഏറെ പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ കിഫ സ്ഥാനാർത്ഥിയെ നിർത്തും. കിഫ സംസ്ഥാന അധ്യക്ഷൻ അലക്സ് ഒഴുകയിൽ തന്നെയാകും ഇവിടെ ജനവിധി തേടുന്നത്. വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ കർഷകരുടെ ശബ്ദം നിയമസഭയിൽ എത്തിക്കുകയും മലയോര മേഖലകളിലെ അവഗണനയ്ക്കെതിരെ രാഷ്ട്രീയമായി പോരാടുകയുമാണ് സംഘടനയുടെ ലക്ഷ്യം.

വന്യമൃഗ ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്ന കർഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള സംഘടനയാണ് കിഫ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ഉയര്‍ത്തും. കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെയുള്ള ബാലറ്റ് പോരാട്ടമായിരിക്കും ഇതെന്ന് സംഘടന വ്യക്തമാക്കുന്നു.

എന്താണ് കിഫ

കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കിഫ നടത്തിയ നിയമപോരാട്ടം ശ്രദ്ധേയമായിരുന്നു. ഇതിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഇടക്കാല ഉത്തരവ് നേടാൻ സംഘടനയ്ക്ക് സാധിക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനുമായി സൗജന്യ നിയമസഹായം കിഫ നൽകിവരുന്നുണ്ട്. 

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, കർഷകരുടെ താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തിയാണ് കിഫ പ്രവർത്തിക്കുന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക പ്രശ്നങ്ങൾ പ്രധാന ചർച്ചാവിഷയമാക്കാൻ സംഘടന ലക്ഷ്യമിടുന്നു. വാർഡ് തലത്തിലുള്ള കർഷക ഗ്രൂപ്പുകൾ ആണ് കിഫയുടെ അടിസ്ഥാനം. അവിടെ നിന്ന് പഞ്ചായത്ത്, മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലേക്ക് നീളുന്ന ജനാധിപത്യപരമായ ഘടനയാണ് സംഘടനയ്ക്കുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസ്; 'നടന്നത് ക്വട്ടേഷൻ, നൽകിയത് മറ്റൊരു സ്പാ ഉടമ, പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്';സ്പാ ഉടമ
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇഡി കേസിൽ അറസ്റ്റ് വൈകും; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യംചെയ്യുക പൂർണ വിവര ശേഖരണം നടത്തിയ ശേഷം