
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. പാലക്കാട് സപ്ലൈകോ ഓഫീസിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് പണം ലഭിക്കാൻ ഉള്ളത്. ഓണത്തിന് മുമ്പ് പണം വിതരണം ചെയ്യുമെന്നാണ് കൃഷി മന്ത്രിയുടെ ഉറപ്പ്. സർക്കാരിന് നെല്ല് നൽകി ആറുമാസം പിന്നിട്ടു. ഓണക്കാലമായിട്ടും കർഷകന് കൂലിയില്ല. പാലക്കാട് ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് നെല്ലിന്റെ വില കിട്ടാനുള്ളത്.
പൊലീസ് എത്തി കർഷകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഒടുവിൽ സപ്ലൈകോ എംഡി കർഷകരുമായി ഫോണിൽ സംസാരിച്ചു. ഒരാഴ്ചക്കുള്ളിൽ പണം കൊടുത്തു തീർക്കുമെന്നാണ് ഉറപ്പ്. 150 കോടി രൂപ മാറ്റിവച്ചെന്ന് കൃഷിമന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam