
ഇടുക്കി : ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാതെ ഈ ഓണക്കാലത്ത് ഫോര്ട്ടികോര്പ്പിന് പച്ചക്കറി നല്‍കില്ലെന്ന മുന്നറിയിപ്പുമായി വട്ടവടയിലെ കര്‍ഷകര‍്. കമ്മീഷന്‍ നല്‍കാത്തവരുടെ പച്ചക്കറിക്കുള്ള പണം ഉദ്യോഗസ്ഥര്‍ ആറു മാസത്തിലധികം വൈകിക്കുന്നുവെന്നാണ് ആരോപണം. കൃത്യസമയത്ത് പണം നല്‍കാന്‍ ചില സാങ്കേതിക തടസമുണ്ടെന്ന് ഫോര്‍ട്ടികോര്‍പ്പ് പ്രതികരിച്ചു
മധ്യകേരളത്തില്‍ മിക്കയിടത്തും ഓണത്തിന് ഫോര്‍ട്ടികോര്‍പ്പുവഴി പച്ചക്കറിയെത്തുന്നത് വട്ടവടയില്‍നിന്നാണ്. മുന്‍ വര‍്ഷങ്ങളിലെല്ലാം നല്‍കുന്ന പച്ചക്കറിയുടെ വില ആറുമാസത്തിലധികം കഴിഞ്ഞാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇടനിലക്കാര്‍ വഴി ഉദ്യോഗസ്ഥർക്ക് കമ്മീഷന്‍ നല്കിയാല്‍ മാത്രമെ വേഗത്തില്‍ പണം കിട്ടുവെന്നാണ് കര്‍ഷകരുടെ ആരോപണം.ഇത്തവണയും ഇടനിലക്കാര്‍ പാടങ്ങളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ നിരാശയിലാണ്. സ്വകാര്യ വിപണിയെ ആശ്രയിക്കാനാണ് കര്‍ഷരുടെ തീരുമാനം
അതേസമയം ഇടനിലക്കാര്‍ വഴി കമ്മീഷന്‍ പറ്റുന്നുവെന്ന ആരോപണം ഫോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ നിക്ഷേധിച്ചു. വിൽക്കുന്ന പച്ചക്കറിക്കുള്ള പണം കര്‍ഷകര്‍ക്ക് നല്‍കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇതുപരിഹരിക്കാന‍് ശ്രമിക്കുകയാണെന്നായിരുന്നു വിശദീകരണം
ഇത്തവണയും വട്ടവടയിലെ കര്‍ഷകര്‍ പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്. പക്ഷെ ഫോര്‍ട്ടികോര്‍പ്പിന് കോടുക്കാന്‍ തയാറല്ല. ഓണത്തിന് വിൽക്കുന്ന പച്ചക്കറിക്ക് കര്‍ഷകര്‍ക്ക് പണം കിട്ടുന്നത് ആറുമാസത്തിലധികം കഴിഞ്ഞാണ്. ഇടനിലക്കാർക്ക് പച്ചക്കറി നല്‍കിയാലും ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് പണം ഒരുവര്‍ഷത്തോളം വൈകിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
ആറുമാസത്തിലധികം പണത്തിനായി കാത്തിരിക്കേണ്ടിവരുന്നതിനാല്‍ ഈ ഓണക്കാലത്ത് ഫോര്ട്ടികോര്പ്പിന് പച്ചക്കറി നല‍്കില്ലെന്ന് വട്ടവടയിലെ കര്‍ഷകര്‍. പച്ചക്കറി വില്‍ക്കുമ്പോൾ തന്നെ പണം നല്കുന്ന രീതി തുടങ്ങിയാല്‍ മാത്രമെ ഇതില്‍ നിന്നു പിന്‍മാറുവെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്,