ഫാസിസം എന്നത് ഒരു മനോനില; ജനാധിപത്യ വിസ്മയം കൊണ്ടുവേണം അതിനെ നേരിടാനെന്നും ഫാത്തിമ തഹ്ലിയ

By Web TeamFirst Published Oct 10, 2021, 5:35 PM IST
Highlights

കുടുംബത്തിൽ, തൊഴിൽ ഇടങ്ങളിൽ, സംഘടനയിൽ ഒക്കെ ഫാസിസത്തിന്റെ പ്രതിഫലനം ഉണ്ട്. സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിനെതിരെ പോരാടണം. വിയോജിക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കണം. 

കോഴിക്കോട്: ഫാസിസം (Fascism)എന്നത് ഒരു മനോനില ആണെന്ന് ഹരിത (Haritha)  മുൻ ഭാരവാഹി ഫാത്തിമ തഹ്ലിയ (Fatima Tahlia) . എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ട്. ജനാധിപത്യ വിസ്മയം കൊണ്ടുവേണം ഫാസിസം നേരിടാനെന്നും ഫാത്തിമ അഭിപ്രായപ്പെട്ടു.

Read Also: ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും

സ്ത്രീയുടെ ഇടം എന്നത് അവൾ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ആണ് ഉണ്ടാവുന്നത്. കുടുംബത്തിൽ, തൊഴിൽ ഇടങ്ങളിൽ, സംഘടനയിൽ ഒക്കെ ഫാസിസത്തിന്റെ പ്രതിഫലനം ഉണ്ട്. സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിനെതിരെ പോരാടണം. വിയോജിക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കണം. അഭിപ്രായ സ്വാതന്ത്ര്യം എത്രമാത്രം ഇന്ന് ഉണ്ടെന്ന് ചിന്തിക്കണം. ജനാധിപത്യം എന്ന് പറയുന്നത് പരസ്പരം മനസ്സിലാക്കൽ  ആണ് എന്നും ഫാത്തിമ പറഞ്ഞു. എം എൻ വിജയൻ അനുസ്മരണത്തിന്റെ ഭാ​ഗമായി ഫാസിസ്റ്റ് കാലത്തെ ജനാധിപത്യത്തിൻ്റെ പെൺ വഴികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ.

Read Also: പ്രണയം അക്രമണോത്സുകതയുടെ പ്രതീകമായി, ആരോഗ്യകരമായ ലൈംഗിക അറിവ് ആവശ്യമെന്നും വനിതാകമ്മീഷൻ അധ്യക്ഷ

click me!