ബഹളം സ്ഥിരമായതിനാൽ അയൽക്കാ‌ർ കാര്യമാക്കിയില്ല, യുവാവിന്‍റെ കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും സഹോദരനും കസ്റ്റഡിയിൽ

Published : Jan 16, 2026, 05:41 PM IST
Mainagapally Murder Case

Synopsis

കൊല്ലം മൈനാഗപ്പള്ളിയിൽ  യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി.  സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ  യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. അച്ചനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില് എടുത്തു. പുലർച്ചെയാണ് ഈ സംഭവം ഉണ്ടായത്. 30 വയസുകാരനായ സന്തേഷിന്, ചില മാനസിക പ്രശ്നങ്ങളുണ്ട്. വീട്ടില്‍ സ്ഥിരമായ കലഹം ഉണ്ടാക്കുകയും അമ്മയെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും പതിവായിരുന്നുവെന്ന്  പൊലീസ് പറയുന്നു. ചികില്‍സയിലായിരുന്ന സന്തോഷ് ഓരാഴ്ച മുമ്പാണ് തിരികെ വീട്ടിലെത്തിയത്.

ഇന്നലെ രാത്രി ചേട്ടന്‍റെ സഹോദരായ സനില്‍ എന്ന യുവാവുമായി സന്തോഷ് വഴക്കിട്ടു. തുടർന്ന് സനൽ സന്തോഷിന്‍റെ കൈയും കാലും കെട്ടിയിട്ടു. സ്ഥിരമായ ബഹളം നടക്കുന്നതിനാൽ ഒച്ചകേട്ടിട്ടും അയല്‍ക്കാർ  ആദ്യം കാര്യമായി എടുത്തില്ല. ഇതിനിടെ അച്ഛൻ രാമകൃഷ്ണൻ ഇരുമ്പ് വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അയല്‍ക്കാർ അറിയിച്ചതനുസരിച്ച്  പൊലീസ് സംഭവസസ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന്  അച്ഛൻ  രാമകൃഷ്ണൻ, സഹോദരൻ സനൽ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ
കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു; അപകടം വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ