സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ

Published : Jan 16, 2026, 05:17 PM ISTUpdated : Jan 16, 2026, 06:15 PM IST
death

Synopsis

സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്യൂൺ ഷിബിൻ ആണ് മരിച്ചത്.

കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലർക്ക് ഷിബിനെയാണ്  തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 35 വയസായിരുന്നു.  രാവിലെ സ്കൂളിൽ എത്തിയ ഷിബിനെ ഉച്ചയോടെ കാണാതായതിനെ തുടർന്ന്  ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്  സിസി ടിവി പരിശോധിച്ചപ്പോൾ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ച കെട്ടിടത്തിൻ്റെ രണ്ടാം നിലയിലേക്ക് ഷിബിൻ പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് ലാബിലെ ഫാനിൽ ഷിബിനെ തൂങ്ങിയ നിലയിൽ  കണ്ടെത്തിയത്. പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഷിബിന് സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായാണ് സൂചന. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധനമന്ത്രി, ഒരാനുകൂല്യങ്ങളും തടഞ്ഞുവെക്കില്ല
ബഹളം സ്ഥിരമായതിനാൽ അയൽക്കാ‌ർ കാര്യമാക്കിയില്ല, യുവാവിന്‍റെ കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും സഹോദരനും കസ്റ്റഡിയിൽ