
കാസർകോട്:
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ അച്ഛനെയും രണ്ടുമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവർ രൂഗേഷ് മക്കളായ പത്തു വയസുകാരി വൈദേഹി, അഞ്ചു വയസു കാരൻ ശിവനന്ദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
പണി നടന്നുകൊണ്ടിരിക്കുന്ന വീടിൻറെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിലാണ് പിതാവ് രൂഗേഷിൻറെ മൃതദേഹമുള്ളത്. അകത്ത് നിലത്ത് കിടക്കുന്ന നിലയിലാണ് മക്കളുടെ മൃതദേഹം. കുട്ടികളുടെ അമ്മ ഒരു വർഷമായി സ്വന്തം വീട്ടിലാണ് താമസം.
കുടുംബ കലഹമാണ് കാരണമെന്നാണ് വിവരം. ഭാര്യയുടെ വീട്ടിലെത്തി കഴിഞ്ഞ ആഴ്ചയാണ് രൂഗേഷ് മക്കളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam