കാർ, ടാങ്കർ ലോറിയിൽ ഇടിച്ചു കയറ്റി അച്ഛനും മകനും മരിച്ചു; ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് എഫ്ബി പോസ്റ്റ്

Web Desk   | Asianet News
Published : Jun 22, 2022, 10:01 AM ISTUpdated : Jun 22, 2022, 10:38 AM IST
കാർ, ടാങ്കർ ലോറിയിൽ ഇടിച്ചു കയറ്റി അച്ഛനും മകനും മരിച്ചു; ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് എഫ്ബി പോസ്റ്റ്

Synopsis

 തൻറേയും മക്കളുടേയും മരണത്തിന് ഉത്തരവാദികൾ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റിയ ശേഷമാണ് ദേവരാജൻ മകനൊപ്പം ആത്മഹത്യ ചെയ്തത്

തിരുവനന്തപുരം : ടാങ്കർ ലോറിയിൽ (tanker lorry)കാർ (car)ഇടിച്ച് കയറ്റി അച്ഛനും മകനും (father and son)മരിച്ചു(died). ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

അപടകം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വിശദമായി പരിശോധിച്ചപ്പോൾ ആത്മഹത്യ കുറിുപ്പ് കണ്ടെത്തി. തൻറേയും മക്കളുടേയും മരണത്തിന് ഉത്തരവാദികൾ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷമാണ് ദേവരാജൻ മകനൊപ്പം ആത്മഹത്യ ചെയ്തത് . ദേവരാജന് ഒരു മകൾ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. 

വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരൻ ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം  കണ്ടത്. 

കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരൻ. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.  ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് വിവരം.   ശശിധരനുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമല രാമൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം