വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Published : Jun 10, 2022, 10:53 AM ISTUpdated : Jun 10, 2022, 01:06 PM IST
വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Synopsis

തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ  കുരുങ്ങിയാണ് അപകടം, കെഎസ്ഇബി ജീവനക്കാർ എത്താൻ വൈകിയെന്ന് നാട്ടുകാർ

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ  കുരുങ്ങിയാണ് ഷോക്കേറ്റത്. അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്. ആദ്യം ഷോക്കേറ്റത് അപ്പുക്കുട്ടനാണ്. അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനും ഷേക്കേറ്റത്. അപകടമുണ്ടായത് അറിയിച്ചിട്ടും കെഎസ്ഇബി ജീവനക്കാർ എത്താൻ വൈകിയെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അപ്പുക്കുട്ടൻ ചുമട്ട് തൊഴിലാളിയാണ്. റെനിൽ സ്വകാര്യ റിസോർട്ടിലെ ഡ്രൈവറാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും
ഇതാണ് ഇന്ത്യയുടെ ആത്മാവ്, വയനാട്ടിലെ ജനങ്ങളെ വാനോളം പുകഴ്ത്തി പ്രിയങ്ക ഗാന്ധി; 'ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലകൊണ്ടു'