കണ്ണൂരിലെ യുഡിഎഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ്; കെ സുധാകരന് നോട്ടീസ്

Published : Jun 10, 2022, 10:32 AM ISTUpdated : Jun 10, 2022, 10:45 AM IST
കണ്ണൂരിലെ യുഡിഎഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ്; കെ സുധാകരന് നോട്ടീസ്

Synopsis

മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് യുഡിഎഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയെന്ന് പൊലീസ്. സംഘര്‍ഷമുണ്ടാക്കരുതെന്ന് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കി.അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ പൊലീസിന്‍റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം