
കൊച്ചി: കുട്ടികള്‍ക്ക് നേരെയുള്ള മര്‍ദ്ദനത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെ പെരുമ്പാവൂർ കുറുപ്പംപടിയിൽ ആറ് വയസുകാരനെ മർദിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്‍റെ മര്‍ദ്ദനമേറ്റ കുഞ്ഞിന്‍റെ നില ഗുരുതരമല്ല. മദ്യലഹരിയിലാണ് പിതാവ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.