ഒന്നിച്ച് മദ്യപിച്ചതിന് പിന്നാലെ വാക്കേറ്റം; തിരുവനന്തപുരത്ത് മകന്‍റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു

Published : Jun 26, 2021, 11:06 PM ISTUpdated : Jun 26, 2021, 11:07 PM IST
ഒന്നിച്ച് മദ്യപിച്ചതിന് പിന്നാലെ വാക്കേറ്റം; തിരുവനന്തപുരത്ത് മകന്‍റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു

Synopsis

ലിജുവും മകൻ ഷൈജുവും  ഒന്നിച്ച് മദ്യപിക്കുകയും തുടർന്ന്  വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.  വാക്കേറ്റത്തിനൊടുവിൽ ലിജുവിന്‍റെ തല ഷൈജു പിടിച്ച് തറയിൽ ഇടിപ്പിച്ചു.

തിരുവനന്തപുരം: മദ്യലഹരിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി ലിജുവാണ് മരിച്ചത്. ഒളിവിൽ പോയ മകൻ ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക്  പറ്റിയ പരിക്കാണ് മരണകാരണമെന്നാണ്  പോസ്റ്റുമോർട്ടം റിപ്പോർട്ട് . കഴിഞ്ഞ പതിനേഴാം തിയതിയാണ് സംഭവം. 

ലിജുവും മകൻ ഷൈജുവും  ഒന്നിച്ച് മദ്യപിക്കുകയും തുടർന്ന്  വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.  വാക്കേറ്റത്തിനൊടുവിൽ ലിജുവിന്‍റെ തല ഷൈജു പിടിച്ച് തറയിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ ലിജുവിനെ നാട്ടുകാര്‍ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഷൈജുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും