ഇടുക്കിയില്‍ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു

Published : Aug 20, 2025, 09:45 AM IST
idukki murder

Synopsis

ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) ആണ് മരിച്ചത്. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്.

ഇടുക്കി: ഇടുക്കിയില്‍ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു ആണ് മരിച്ചത്. 57 വയസായിരുന്നു. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തി സ്വത്ത്‌ എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. പ്രതി അമ്മയെയും മർദിച്ചിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഏരിയാ സെക്രട്ടറിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; 53 പ്രവർത്തകർ സിപിഐയിലേക്ക്
ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി, മെസ്സ് അടപ്പിച്ചു; നടപടിയുമായി കർണാടക സർക്കാർ