അച്ഛനെ മകൻ വിഷം കൊടുത്ത് കൊന്ന കേസ്: മയൂരനാഥനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, തെളിവെടുപ്പ് നടത്തും

Published : Apr 04, 2023, 10:56 AM IST
അച്ഛനെ മകൻ വിഷം കൊടുത്ത് കൊന്ന കേസ്: മയൂരനാഥനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, തെളിവെടുപ്പ് നടത്തും

Synopsis

കടല കറിയിൽ വിഷം കലർത്തിയാണ് അച്ഛൻ ശശീന്ദ്രനെ ആയുർവേദ ഡോക്ടറായ മകൻ കൊന്നത്. 

തൃശൂ‍ര്‍ : തൃശൂർ അവണൂരിൽ അച്ഛനെ മകൻ വിഷം കൊടുത്തു കൊന്ന കേസിൽ പ്രതി മയൂരനാഥനെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ വൈകാതെ തെളിവെടുപ്പിന് കൊണ്ട് പോകും. കടല കറിയിൽ വിഷം കലർത്തിയാണ് അച്ഛൻ ശശീന്ദ്രനെ ആയുർവേദ ഡോക്ടറായ മകൻ കൊന്നത്. 

ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമ്മിച്ചത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചത്. അവണൂർ സ്വദേശിയായ ശശീന്ദ്രൻ (57) കൊല്ലപ്പെട്ടത് ഇന്നലെയാണ്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലിക്കറി കഴിച്ചിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ വിഷം സ്വയം നിർമിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാട്ടികയിൽ പേയ്മെന്റ് സീറ്റ് വിവാദം; പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ എംഎൽഎ, 'ഗീത ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല, പണം പിരിച്ചു നൽകാൻ തനിക്കാവില്ല'
മമ്മൂട്ടി അതൃപ്തി അറിയിച്ച സംഭവത്തിൽ റഫീഖിനെതിരെ പാർട്ടിയിൽ നീരസം; മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കി, ചർച്ചയ്ക്ക് സാധ്യത