ട്രെയിനിലെ തീവെയ്പ്പ്; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ, സമ​ഗ്രമായ അന്വേഷണം നടത്തുന്നു: എഡിജിപി അജിത് കുമാർ

Published : Apr 04, 2023, 10:23 AM ISTUpdated : Apr 04, 2023, 10:50 AM IST
ട്രെയിനിലെ  തീവെയ്പ്പ്; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ,  സമ​ഗ്രമായ അന്വേഷണം നടത്തുന്നു: എഡിജിപി അജിത് കുമാർ

Synopsis

പൊലീസ് സമ​ഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും എഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട്: എലത്തൂർ തീ വെപ്പ് കേസിൽ പ്രതികരണവുമായി എ‍ഡിജിപി അജിത് കുമാർ. ''അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. കേസിന്റെ അന്വേഷണം പ്രിലിമിനറി ലെവലിലാണ്. അന്വേഷണം നടക്കുന്നതിന് അനുസരി‍ച്ച് മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അന്വേഷണ ശേഷം പറയാം. ഡിപ്പാർട്ട്മെന്റ് അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഷഹറുഖ് സെയ്ഫിയെക്കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ്.'' പൊലീസ് സമ​ഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും എഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എലത്തൂരിലെ ട്രെയിനിൽ തീവെപ്പ് സംഭവം 18 അം​ഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ ആണ് അന്വേഷണത്തിന് നേതൃത്വം നൽകുക. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. 

ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അം​ഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏൽപിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാ​ഗമായിട്ടാണ് പ്രത്യേക അന്വേഷണ  സംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. 

എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവം: എൻഐഎ സംഘം കണ്ണൂരിൽ, റെയിൽവെ പൊലീസ് ഉത്തർപ്രദേശിൽ

എലത്തൂരിൽ ട്രെയിനിൽ പൊള്ളലേറ്റ അനിൽകുമാറിന്റെ നില മെച്ചപ്പെട്ടു; പ്രകാശൻ ആശുപത്രി വിട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'