
പാലക്കാട്: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി കതോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ. വെള്ളാപ്പള്ളി ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുന്നു. സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ പറയാം. പക്ഷേ മറ്റു സുദായങ്ങളെ അവഹേളിക്കരുത്. നിരന്തരം ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയുണ്ടാകാത്തത് എന്തെണെന്ന് അറിയില്ലെന്നും ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
അതേസമയം, ഇന്ന് പാലക്കാട് നടന്ന കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ സമ്മേളനത്തിൽ നിന്ന് ബിജെപി വിട്ടുനിന്നു. ഇതിൽ കത്തോലിക്ക കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. ബിജെപി വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിനെ ക്ഷണിച്ചിരുന്നു. ചർച്ചയിൽ യുഡിഎഫിന് വേണ്ടി വിടി ബൽറാമും സിപിഎമ്മിനായി റിയാസുദ്ധീനും മാത്രമാണ് പങ്കെടുത്തത്. സമകാലിക രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്നാണ് ഷോൺ വിട്ടുന്നിന്നത്. ബിജെപി പ്രതിനിധിയുടെ അസാന്നിധ്യം കൂടുതൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam