
ദില്ലി: ഫാദർ സ്റ്റാൻ സ്വാമിയുടെ മോചനവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ബഹളം. തോമസ് ചാഴിക്കാടനാണ് നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കാത്ത വിഷയം ഉന്നയിച്ചത്. ഝാർഖണ്ടിൽ നിന്നുള്ള ബിജെപി അംഗം നിഷികാന്ത് ദുബൈ ഇതിനെ എതിർത്തതാണ് ബഹളത്തിനിടയാക്കിയത്. രാത്രി വൈകിയും നന്ദിപ്രമേയ ചർച്ച ലോക്സഭയിൽ തുടരുകയാണ്.