Fathima thahiliya : സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, ലീഗുകാര്‍ വളര്‍ന്നത്: ഫാത്തിമ തഹ്ലിയ

By Web TeamFirst Published Dec 17, 2021, 5:59 PM IST
Highlights

വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ മെറിറ്റ് ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ 'മതകീയ' നിലപാടായി കമ്മ്യൂണിസ്റ്റുകാര്‍ പരിഹസിച്ചു.
 

തിരുവനന്തപുരം: വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ അഭിപ്രായം പറഞ്ഞത് തന്റെ മതനിലപാടായി കമ്മ്യൂണിസ്റ്റുകാര്‍ ചിത്രീകരിച്ചെന്ന് ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ മെറിറ്റ് ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ 'മതകീയ' നിലപാടായി കമ്മ്യൂണിസ്റ്റുകാര്‍ പരിഹസിച്ചു. ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ എന്റെ അതേ വാദമാണ് അവര്‍ സംസാരിച്ചത്. സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്.

കേരളത്തില്‍ സഖാക്കള്‍ കെട്ടിപൊക്കിയ മാധ്യമ സൈബര്‍പട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാന്‍ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞതും. പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാര്‍ വളര്‍ന്നത് എന്നോര്‍ക്കുന്നത് നന്നാവുമെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഞാന്‍ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ 'മതകീയ' നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. എന്റെ അതേ വാദമാണ് അവര്‍ സംസാരിച്ചത്. സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തില്‍ സഖാക്കള്‍ കെട്ടിപൊക്കിയ മാധ്യമ സൈബര്‍പട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാന്‍ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞതും. പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാര്‍ വളര്‍ന്നത് എന്നോര്‍ക്കുന്നത് നന്നാവും.
 

click me!