'ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുകയായിരുന്നു'; സാദിഖലി തങ്ങളെ പ്രശംസിച്ച് കുറിപ്പ്

Published : Dec 16, 2022, 10:41 PM ISTUpdated : Dec 16, 2022, 10:52 PM IST
 'ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുകയായിരുന്നു'; സാദിഖലി തങ്ങളെ പ്രശംസിച്ച് കുറിപ്പ്

Synopsis

കഴുത്തിന് താഴെ ചലന ശേഷിയില്ലാതെ, അത്യധികം വേദനയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും ആ ചെറുപ്പക്കാരന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി വിവരണാതീതമായിരുന്നു. ഒരു വര്‍ഷത്തിലധികമായി കഴിച്ചു തീര്‍ത്ത വേദന സംഹാരികളേക്കാള്‍ ഫലം ഈയൊരു കൂടിക്കാഴ്ചക്ക് നല്‍കാനായിട്ടുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടെന്ന് തോന്നി. 

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നന്മയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ്. തിരക്കുകൾക്കിടയിലും, രോ​ഗിയായ ഒരു ചെറുപ്പക്കാരനെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്തതിന്റെ കാര്യമാണ് കുറിപ്പിൽ പറയുന്നത്. പൂക്കോയ തങ്ങൾ ഹോസ്പൈസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കാം...
 
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രോഗിയായ ആ ചെറുപ്പക്കാരന്റെ വേദനയില്‍ ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുക കൂടിയാണെന്നാണ് ആ നിമിഷങ്ങള്‍ക്ക് സാക്ഷിയായപ്പോഴെനിക്ക് തോന്നിയത്. കഴുത്തിന് താഴെ ചലന ശേഷിയില്ലാതെ, അത്യധികം വേദനയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും ആ ചെറുപ്പക്കാരന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി വിവരണാതീതമായിരുന്നു. ഒരു വര്‍ഷത്തിലധികമായി കഴിച്ചു തീര്‍ത്ത വേദന സംഹാരികളേക്കാള്‍ ഫലം ഈയൊരു കൂടിക്കാഴ്ചക്ക് നല്‍കാനായിട്ടുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടെന്ന് തോന്നി. 

ഒരു വര്‍ഷം മുമ്പ് പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ കാല്‍ തെറ്റി വീണ് ചലനശേഷി നഷ്ടപ്പെട്ട യുവാവ് മട്ടന്നൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പീസിന്റെ ആംബുലന്‍സില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പാണക്കാട്ടെത്തിയത്. പാണക്കാട്ടെ പതിവു തിരക്കുകളിലേക്ക്...
പാണക്കാട്ടെ തങ്ങളോട് ആവലാതികളും വേദനകളും പറയാന്‍ അപ്പോഴും നിരവധിയാളുകള്‍ ആ മേശക്ക് ചുറ്റുമുണ്ടായിരുന്നു. യൂവാവിനെ അനുഗമിച്ചെത്തിയവര്‍ വിവരം പറഞ്ഞപ്പോള്‍ മൗനിയായി തങ്ങള്‍ എല്ലാം കേട്ടിരുന്നു. പിന്നെ ചുറ്റും കൂടി നിന്നവരോട് ഇപ്പോ വരാമെന്നും പറഞ്ഞ് മുറ്റത്ത് ആംബുലന്‍സില്‍ കാത്തുകിടന്ന യുവാവിന്റെ അരികിലെത്തി. അസംഖ്യം തിരക്കുകള്‍ക്കിടയിലും തന്നെ പരിഗണിക്കാനിറങ്ങി വന്ന തങ്ങളെ ഒരു ചെറുപുഞ്ചിരിയോടെയാണ് ആ യുവാവ് എതിരേറ്റത്. വേദനമുറ്റിയ മുഖത്തേക്ക് തങ്ങള്‍ ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. വേദനകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആത്മധൈര്യം പകര്‍ന്നു. അസുഖം എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചു...

പാണക്കാട്ടെ തങ്ങന്മാര്‍ പതിറ്റാണ്ടുകളായി ഒരു ജനതക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് അതുതന്നെയാണ്. വേദനിക്കുന്നവര്‍ക്ക് വേദനസംഹാരിയാകാനും അവരുടെയെല്ലാം കണ്ണീരൊപ്പുന്ന തൂവാലയാകാനും അവര്‍ക്ക് കഴിയുന്നു. വിഷമഘട്ടങ്ങളില്‍ സമൂഹത്തെ മുന്നോട്ട് നയിക്കുന്ന നേതാക്കളാകുന്നു. കേരളത്തിലെ മറ്റൊരു കുടുംബത്തിനും മറ്റൊരു നേതാക്കള്‍ക്കും അവകാശപ്പെടാന്‍ പോലും കഴിയാത്തത്രയും നന്മകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു... ഇനിയും ഒരുപാട് കാലം സമൂഹത്തെ നേര്‍മാര്‍ഗത്തില്‍ നയിക്കാനും അനേകം മനുഷ്യരുടെ വിഷമങ്ങള്‍ പരിഹരിക്കാനും പാണക്കാട്ടെ തങ്ങന്മാര്‍ക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ. ആമീന്‍.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിൻ്റെ മരണം: ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് ഷിംജിത, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച്ച; മൂന്നാം ബലാത്സം​ഗക്കേസിൽ ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി പറയും