
കൊച്ചി : കുർബാന ഏകീകരണ തർക്കം നിലനിൽക്കുന്ന എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പൊലീസും വൈദികരും തമ്മിൽ തർക്കം. ബിഷപ് ഹൗസിൽ എത്തിയ വൈദികരെ പൊലീസ് ഗേറ്റ് പൂട്ടി തടഞ്ഞതാണ് തർക്കത്തിന് കാരണം. ചേരാനെല്ലൂർ സിഐ യും മൈനർ സെമിനാരി റെക്ടർ ഫാ.വർഗീസ് പൂതവേലിത്തറയും തമ്മിൽ ആയിരുന്നു തർക്കം ഉണ്ടായത്.
സ്വന്തം വീടിന്റെ വാതിൽ അടച്ചു വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടി എന്ന് പോലീസുകാരനോട് വൈദികൻ പറഞ്ഞു. വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാൻ വന്നാൽ അച്ഛൻ വീട്ടിലേക്ക് കയറേണ്ടെന്നു പറയും എന്ന് എസ് ഐ യുടെ മറുപടി നൽകി. ഇന്ന് വൈകിട്ട് എറണാകുളം ബിഷപ് ഹൗസിന് മുന്നിലായിരുന്നു സിനിമ സ്റ്റൈൽ വാദ പ്രതിവാദം.
Read More : രാജ്യത്ത് സ്ത്രീകൾക്കിടയിലെ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചതായി ആരോഗ്യ മന്ത്രാലയം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam