'സത്യം പുറത്തുവന്നതിൽ സന്തോഷം'; സോളാർ കേസിൽ മനോജിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ഫെനി ബാലകൃഷ്ണൻ

Web Desk   | Asianet News
Published : Nov 28, 2020, 12:17 PM IST
'സത്യം പുറത്തുവന്നതിൽ സന്തോഷം'; സോളാർ കേസിൽ മനോജിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ഫെനി ബാലകൃഷ്ണൻ

Synopsis

സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ പ്രതികരിച്ചു. സരിത എസ് നായരുടെ മുൻ അഭിഭാഷകനാണ് ഫെനി ബാലകൃഷ്ണൻ.

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കെ ബി ​ഗണേഷ് കുമാറിനെതിരെ കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തൽ ശരിവച്ച് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ. സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ പ്രതികരിച്ചു. സരിത എസ് നായരുടെ മുൻ അഭിഭാഷകനാണ് ഫെനി ബാലകൃഷ്ണൻ.

സോളാർ കേസിനു പിന്നിലെ മുഖ്യപ്രതി കെ ബി ​ഗണേശ് കുമാറാണ് എന്നാണ് മനോജ് വെളിപ്പെടുത്തിയത്. പരാതിക്കാരിയായ സരിത എസ് നായരെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചതും എഴുതിച്ചതും ​ഗണേഷ് കുമാറും പിഎയും ചേർന്നാണ് എന്നും മനോജ് പറഞ്ഞു. എന്നാൽ, മനോജിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് സരിത എസ് നായർ പ്രതികരിച്ചത്. 

Read Also: സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാർ; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരാമ്പ്ര അനൗണ്‍സ്‌മെന്‍റ് വിവാദം; വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ്, ഷാഫി പറമ്പിലിനെ പോലെ ഫാത്തിമ തഹ്‌ലിയയും താരമായെന്ന് കുഞ്ഞാലിക്കുട്ടി
'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായാവസ്ഥ കാണിച്ചെന്നും വിമർശനം