തദ്ദേശ ഭരണം ആർക്ക്? വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, ഒരുക്കങ്ങൾ പൂർത്തിയായി

Published : Dec 15, 2020, 06:12 PM ISTUpdated : Dec 15, 2020, 06:19 PM IST
തദ്ദേശ ഭരണം ആർക്ക്? വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, ഒരുക്കങ്ങൾ പൂർത്തിയായി

Synopsis

ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. കോർപ്പറേഷൻ മുൻസിപ്പാലിറ്റി ഫലം ഉച്ചയോടെ വരും.  വോട്ടെണ്ണലിനറെ ഓരോ സെക്കൻറിലും ഫലം ജനങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും പതിവ് പോലെ തയ്യാറായിക്കഴിഞ്ഞു.

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൻറെ വോട്ടണ്ണൽ നാളെ. രാവിലെ എട്ട് മണിക്ക് തുടങ്ങുന്നെ വോട്ടെണ്ണലിൻറെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാനാകും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത്തവണ സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽവോട്ടകളുമുണ്ട്. 

ബൂത്തുകളിൽ പത്തിൽ താഴെ തപാൽ വോട്ടുകളാണുണ്ടാകുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തുടർന്നാണാണ് ഇലക്ട്രോണിക് വോട്ടുകൾ എണ്ണുക. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ.  ത്രിതലപഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുൻസിപ്പാലികളിലേയും കോർപ്പറേഷനുകളിലേതും വോട്ടിംഗ് സാമഗ്രഹികൾ വിതരണം ചെയ്ത സ്ഥലത്തുമെണ്ണും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്.

ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. കോർപ്പറേഷൻ മുൻസിപ്പാലിറ്റി ഫലം ഉച്ചയോടെ വരും.  വോട്ടെണ്ണലിനറെ ഓരോ സെക്കൻറിലും ഫലം ജനങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും പതിവ് പോലെ തയ്യാറായിക്കഴിഞ്ഞു. വിവിധ വോട്ടണ്ണെൽ കേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്നുമുള്ള വിവരങ്ങൾ തത്സമയം പ്രേക്ഷകരിലേക്കെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണുള്ളത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി