
കോഴിക്കോട്:സദസ്സിൽ ആളില്ലാത്തതിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങിനെ അല്ല.നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട്.ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു..സദസ്സിൽ ആളുകൾ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങാതെ കാത്തിരുന്നു.വലിയ പന്തൽ സംഘാടകർ ഒരുക്കിയിയിരുന്നു.. സദസ്സിൽ ആളില്ലാത്തതിനാൽ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്.തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പറഞ്ഞു.വെയിലും ചൂടും ആയത് കൊണ്ട് ആളുകൾക്ക് വിസ്താരത്തോടെ ഇരിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു .വടകര എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പങ്കെടുക്കാത്തതിലും മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉയര്‍ത്തി.വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിലാ.യിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം
വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞ സംഭവത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയും കാരണമായെന്നാണ് വിലയിരുത്തല്‍.ജില്ലാ കമ്മിറ്റിയിൽ നിന്നും ദിവാകരൻ മാഷേ ഒഴിവാക്കിയതിൽ സിപിഎമ്മിൽ പ്രതിഷേധം ഉണ്ടായിരുന്നു.ഒരു വിഭാഗം പ്രവർത്തകർ പരസ്യ പ്രകടനവും നടത്തിയിരുന്നു.പാർട്ടി സംസ്ഥാന സമ്മേളനത്തിന് ശേഷം പ്രശ്നം പരിഹരിക്കാം എന്നായിരുന്നു ധാരണ.പ്രശ്നം പരിഹരിക്കാത്തതിൽ പ്രാദേശിക നേതൃത്വത്തിലെ ചിലർക്ക് ഇപ്പോഴും എതിർപ്പ് ഉണ്ട്.ദിവാകാരനെ അനുകൂലിക്കുന്ന വിഭാഗം ആണ് പരിപാടിക്ക് എത്താത്തിരുന്നത്.പ്രതിഷേധ സൂചകമായിട്ടാണ് നിസ്സഹകരണമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കണം എന്ന് സിപിഎം വടകര ഏരിയ കമ്മിറ്റി ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾക്ക് സർക്കുലർ നൽകിയിരുന്നു.എന്നിട്ടും കീഴ് കമ്മിറ്റികൾ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam