
തൃശൂർ: ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകത്തെച്ചൊല്ലി ഭരണ പ്രതിപക്ഷ പോര്. എംഎല്‍എയും നഗരസഭയുമാണ് സ്മാരകം വൈകുന്നതിന് കാരണക്കാരെന്ന് ആരോപിച്ച് കലാകാരന്മാരും പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എ സനീഷ് കുമാര്‍ പ്രതികരിച്ചു.
പ്രതിഷേധത്തിന്‍റെ മണിമുഴക്കമെന്ന പേരില്‍ മുന്‍സിപ്പല്‍ പരിസരത്തായിരുന്നു കലാകാരന്മാരുടെ കൂട്ടായ്മയും പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ചാലക്കുടിയില്‍ പ്രഖ്യാപിച്ച മണി സ്മാരകത്തോടും പാര്‍ക്കിനോടുമുള്ള അവഗണന, റോഡുകള്‍ക്കു നല്‍കിയ കലാഭവന്‍ മണിയുടെ പേര് നീക്കം ചെയ്ത് എന്നിവയാണ് പ്രതിഷേധത്തിന്റെ കാരണം. സ്മാരകത്തിന് 2017ലെ ബജറ്റില്‍ 50 ലക്ഷം അനുവദിച്ചിരുന്നു.
2021 ല്‍ ബജറ്റ് പുതുക്കി മൂന്നു കോടിയാക്കി. ഫോക് ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമായി കലാഭവന്‍ മണി സ്മാരകം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. സ്മാരക നിര്‍മാണത്തിന് ദേശീയ പാതയോട് ചേര്‍ന്ന ഭൂമി വിട്ടു നല്‍കാൻ നഗരസഭ വൈകിയെന്നാണ് ആരോപണം. എന്നാല്‍ സര്‍ക്കാരും സാംസ്കാരിക വകുപ്പും പദ്ധതി ഇട്ടിഴയ്ക്കുന്നെന്നാണ് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നല്‍കുന്ന മറുപടി. 2017 ല്‍ അന്പത് ലക്ഷം അനുദിച്ചിട്ടും നാലു കൊല്ലം ഒന്നും ചെയ്യാതിരുന്നത് മുന്‍ സിപിഎം എംഎല്‍എ ബിഡി ദേവസിയെന്നും കുറ്റപ്പെടുത്തല്‍. ഭരണ പ്രതിപക്ഷ പോര് മുറുകുന്പോഴും ചാലക്കുടിയില്‍ മണിക്ക് സ്മാരകം ജനമനസ്സുകളില്‍ മാത്രം.
മണി ചേട്ടൻ അവസാനം വരെ എന്നെ സഹായിച്ചു, അദ്ദേഹം എനിക്ക് ദൈവ തുല്യൻ'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam