
തിരുവനന്തപുരം: 2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനം ഒരുക്കിയതായി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തികവർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും അധികൃതര്‍ അവകാശപ്പെട്ടു.
2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്.
നിലവിൽ പ്രതിദിനം ശരാശരി 14,614 യാത്രക്കാരാണ് തിരുവനന്തപുരം വഴി 9 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വൈദ്യ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തികവർഷത്തിൽ വിമാനത്താവളം ആകെ 33,316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31,342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനവാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam