
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കുള്ള സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബർ. സാംസ്കാരിക വകുപ്പ് മന്ത്രിയുമായി 10ന് ശേഷം ചർച്ച നടത്തുമെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കിൽ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബർ അറിയിച്ചു. സിനിമാ പണിമുടക്കിനെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കുമെന്ന് ഫിലിം ചേമ്പർ. സെൻസർ ബോർഡാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം ഫിലിം ചേമ്പർ പ്രസിഡന്റ് ബി.ആർ.ജേക്കബ് വ്യക്തമാക്കി.