സിനിമ ഷൂട്ടിംഗ്; അനധികൃത ബോട്ടുകളുടെ ലോബി, ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം വേണമെന്ന് അധികൃതർ

Published : Nov 21, 2024, 08:46 AM IST
സിനിമ ഷൂട്ടിംഗ്; അനധികൃത ബോട്ടുകളുടെ ലോബി, ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം വേണമെന്ന് അധികൃതർ

Synopsis

ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്. 

കൊച്ചി: കടലിൽ അനധികൃതമായി സിനിമ ഷൂട്ടിംഗ് നടത്തിയ വിഷയത്തിൽ ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതർ. പിഴയിനത്തിൽ രണ്ട് ബോട്ടുകൾ 5 ലക്ഷം രൂപ അടക്കണമെന്നും പെർമിറ്റ് പുതുക്കാനും അഞ്ചുലക്ഷം നൽകണമെന്നും ഫിഷറീസ് മാരിടൈം വിഭാ​ഗം അറിയിച്ചു. 

ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്. അനധികൃതമായി ബോട്ടുകൾ ഷൂട്ടിംഗിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ബോട്ടിന് പിഴ 2.5 ലക്ഷം രൂപ പിഴയും പെർമിറ്റിന് 2.6 ലക്ഷവും നൽകണം. രണ്ടു ബോട്ടിലും ആയി ഉണ്ടായിരുന്നത് 33 പേരായിരുന്നു. 

റിവേഴ്‌സിൽ അമ്പലത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ ഇന്നോവയിലേക്ക് ഇടിച്ചു കയറുന്ന ട്രക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും