സിനിമാ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

Published : Jan 08, 2024, 03:36 PM ISTUpdated : Jan 08, 2024, 03:42 PM IST
സിനിമാ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

Synopsis

സുരേഷ് കുമാറിനെയും പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി.  

തിരുവനന്തപുരം : സിനിമ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീർത്തി, രേവതി എന്നിവർ മക്കളാണ്.  

സിനിമാ സംവിധായകനും നടനുമായ മേജർ രവിയെയും സിനിമാ നടൻ ദേവനെയും  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തിര‍ഞ്ഞെടുത്തിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്. ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാര്‍ട്ടിവിട്ട് സിപിഎമ്മിൽ ചേര്‍ന്നിരുന്നു. 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം