സിദ്ധാര്‍ത്ഥന് 'ഒപ്പിടല്‍ ശിക്ഷ'യും; പ്രതികളെ പ്രകോപിപ്പിച്ചത് സിദ്ധാര്‍ത്ഥന് ക്യാംപസില്‍ കിട്ടിയ സ്വീകാര്യത!

Published : Mar 23, 2024, 11:22 AM ISTUpdated : Mar 23, 2024, 12:00 PM IST
സിദ്ധാര്‍ത്ഥന് 'ഒപ്പിടല്‍ ശിക്ഷ'യും; പ്രതികളെ പ്രകോപിപ്പിച്ചത് സിദ്ധാര്‍ത്ഥന് ക്യാംപസില്‍ കിട്ടിയ സ്വീകാര്യത!

Synopsis

പ്രതികള്‍ സിദ്ധാര്‍ത്ഥനെ ലക്ഷ്യമിടാൻ കാരണം സിദ്ധാര്‍ത്ഥൻ ക്യാംപസില്‍ തിളങ്ങുന്നതിലുള്ള അസൂയ കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായി സിദ്ധാര്‍ത്ഥൻ ക്യാംപസിൽ ജനകീയനായിരുന്നു. 

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ആന്‍റി-റാഗിങ് സ്ക്വാഡിന്‍റെ റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥൻ ക്യാംപസില്‍ ഒപ്പിടല്‍ ശിക്ഷയ്ക്കും വിധേയനായി എന്നാണ് ആന്‍റി-റാംഗിങ് സ്ക്വാഡിന്‍റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ദിവസവും യൂണിയൻ പ്രസിഡന്‍റ് അരുണിന്‍റെ മുറിയില്‍ പോയി ഒപ്പുവയ്ക്കണം. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ് അരുണ്‍.  പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാര്‍ത്ഥിന് നല്‍കിയത്. എട്ട് മാസത്തോളം സിദ്ധാര്‍ത്ഥനെ ഇങ്ങനെ നിര്‍ബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി.

പ്രതികള്‍ സിദ്ധാര്‍ത്ഥനെ ലക്ഷ്യമിടാൻ കാരണം സിദ്ധാര്‍ത്ഥൻ ക്യാംപസില്‍ തിളങ്ങുന്നതിലുള്ള അസൂയ കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായി സിദ്ധാര്‍ത്ഥൻ ക്യാംപസിൽ ജനകീയനായിരുന്നു. 

ഹോസ്റ്റലിന് സമീപത്തെ കുന്നിൻമുകളിൽ വച്ച് സിദ്ധാർത്ഥനെ മര്‍ദ്ദിക്കുമ്പോള്‍ ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നു എന്നും ആന്‍റി-റാഗിങ് സ്ക്വാഡിന്‍റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഒന്നും ലഭ്യമല്ല. അതിനാല്‍ തന്നെ ഈ വിഷയം പൊലീസിന്‍റെ പരിഗണനയ്ക്ക് വിടുകയാണ്. 

സിദ്ധാർത്ഥൻ  മരിച്ച 18-ന് ഉച്ചയ്ക്ക് മുമ്പ് ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രതികൾ ഉൾപ്പെടെ ഉള്ളവരുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. 

166 വിദ്യാർഥികളിൽ നിന്നാണ് സ്ക്വാഡ് മൊഴിയെടുത്തത്. മർദ്ദനത്തിന് പിന്നാലെ ഹോസ്റ്റൽ മെസ്സിലെ കുക്ക്  ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കോളേജിലെ സെക്യൂരിറ്റിയും മൊഴി നല്കാൻ എത്തിയില്ല. ഇതെല്ലാം സംശയങ്ങളുയര്‍ത്തുന്നു.  കേസിൽ അറസ്റ്റിലായ ഇരുപത് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്. കേസ് സിബിഐക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.  

Also Read:- പട്ടാപ്പകല്‍ വീടുകളും ആളുകളുമുള്ള സ്ഥലത്ത് എങ്ങനെ അനുവിനെ ക്രൂരമായി കൊലപ്പെടുത്തി? നാട്ടുകാര്‍ പറയുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും