Latest Videos

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്

By Web TeamFirst Published Nov 12, 2020, 7:20 PM IST
Highlights

ഏറ്റവും കൂടുതൽ വോട്ടർമാര്‍ മലപ്പുറത്തും (3354658) ഏറ്റവും കുറവ് വോട്ടര്‍മാര്‍ വയനാടുമാണുള്ളത് (625453). 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,76,56,579 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്. ഇതില്‍ 14483668 സ്ത്രീകളും 13172629 പുരുഷൻമാരും 282 ട്രാന്‍സ്‍ജെന്‍റേഴ്‍സുമാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാര്‍ മലപ്പുറത്തും (3354658) ഏറ്റവും കുറവ് വോട്ടര്‍മാര്‍ വയനാടുമാണുള്ളത് (625453). സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിലാണ് നടക്കുക. ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും.

രണ്ടാം ഘട്ടമായി ഡിസംബർ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ പതിനാല് തിങ്കളാഴ്ചയാണ്. അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക. നവംബർ 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

click me!