ഒടുവിൽ രേഷ്മയ്ക്ക് കൺസഷൻ,കെഎസ്ആർടിസി ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറി

Published : Sep 29, 2022, 07:03 AM IST
ഒടുവിൽ രേഷ്മയ്ക്ക് കൺസഷൻ,കെഎസ്ആർടിസി ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറി

Synopsis

ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്


തിരുവനന്തപുരം : പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് നൽകി കെഎസ്ആർടിസി.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്. ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള  പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തെറ്റുതിരുത്തൽ

'പ്രേമനന്‍ സ്ഥിരം പ്രശ്നക്കാരൻ, ആളെക്കൂട്ടി വന്നു'; കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിൽ

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ