ഒടുവിൽ കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി; പൊലീസിനും യോഗത്തെ കുറിച്ച് കത്ത് നൽകി

Published : Aug 29, 2025, 07:10 PM IST
kerala university

Synopsis

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 2ന് വിളിച്ചുചേർത്തു. യോഗം വിളിച്ചത് വിസിയാണ്, അറിയിപ്പ് നൽകിയത് മിനി കാപ്പനും. ഹൈക്കോടതി നേരത്തെ സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് ഇരുകൂട്ടരുടെയും പരസ്പര വാശിയാണ് കാരണമെന്ന് പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഒടുവിൽ കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി. സെപ്റ്റംബർ രണ്ടിന് യോഗം വിളിച്ചിട്ടുള്ളത്. അംഗങ്ങൾക്ക് അറിയിപ്പ് നൽകിയത് മിനി കാപ്പനാണ്. പൊലീസിനും യോഗത്തെ കുറിച്ച് യൂണിവേഴ്സിറ്റിയുടെ കത്ത് നൽകിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ദീർഘകാലമായി ഇടത് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.

രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാ‍ർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്‍റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

കേരള സർവ്വകലാശാല റജിസ്ട്രാർ അനിൽകുമാറിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലവും വിവാദത്തിലായിരുന്നു. തന്‍റെ ചുമതല നിർവ്വഹിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അനിൽകുമാർ നൽകിയ പരാതിയിലാണ് അദ്ദേഹം തന്നെ തയ്യാറാക്കിയ സത്യവാങ്മൂലം സർവ്വകളാശാലയ്ക്കായി നൽകിയത്. റജിസ്ട്രാർ ഇൻ ചാർജ്ജ് മിനി കാപ്പനോടായിരുന്നു സത്യവാങ്മൂലം നൽകാൻ വിസി നിർദ്ദേശിച്ചത്. എന്നാൽ ഈ സത്യവാങ്മൂലം സ്റ്റാൻഡിംഗ് കൗൺസിൽ കോടതിയിൽ നൽകിയില്ലെന്നാണ് വിസിയുടെ നിലാപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ