സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ ധനവകുപ്പ് ശുപാർശ നൽകി, വാർഷിക വർധനവ് വേണമെന്നും ആവശ്യം

Web Desk   | Asianet News
Published : May 29, 2020, 05:01 PM ISTUpdated : May 29, 2020, 05:05 PM IST
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ ധനവകുപ്പ് ശുപാർശ നൽകി, വാർഷിക വർധനവ് വേണമെന്നും ആവശ്യം

Synopsis

അഞ്ച് ശതമാനം വർധനവ് വർഷം തോറും വേണമെന്നാണ് ആവശ്യം. നിലവിൽ 1000 ലിററർ വെള്ളത്തിന് നാല് രൂപയാണ് വാട്ടർ അതോററ്റി ഈടാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ ധനവകുപ്പ് ശുപാർശ നൽകി. 20 ശതമാനം നിരക്ക് വർധനവിനാണ് ധനകാര്യ വകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ വർഷവും നിരക്കിൽ വർധനവ് വേണമെന്ന മറ്റൊരാവശ്യവും ഉന്നയിച്ചിട്ടുണ്ട്.

അഞ്ച് ശതമാനം വർധനവ് വർഷം തോറും വേണമെന്നാണ് ആവശ്യം. നിലവിൽ 1000 ലിററർ വെള്ളത്തിന് നാല് രൂപയാണ് വാട്ടർ അതോററ്റി ഈടാക്കുന്നത്. 20 കോടിയിലധികം രൂപയാണ് ജലവിതരണ വകുപ്പിന് പ്രതിമാസ നഷ്ടം. 

വാട്ടർ അതോറിറ്റിക്കുള്ള സർക്കാർ ധനസഹായം ഉയർത്തണമെങ്കിൽ വെള്ളത്തിന്റെ കരം വർധിപ്പിച്ചേ മതിയാകൂ എന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപ് സംസ്ഥാനത്ത് വെള്ളക്കരം ഉയർത്തിയത് നാല് വർഷം മുൻപാണ്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ