
തിരുവനന്തപുരം: ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.
കത്തിൽ ബാലഗോപാലിനെതിരെ ഗുരുതര ആരോപണങ്ങൾ
ബാലഗോപാലിനെ വിമർശിക്കാൻ ഇഎംഎസിനെയും ഗവർണർ കൂട്ടുപിടിച്ചു. 'ബാലഗോപാലിന്റെ പ്രസംഗം ദിവാൻ ഭരണത്തെ എതിർത്ത ഇഎംഎസിന്റെ നിലപാടിനും വിരുദ്ധം' എന്നാണ് കത്തിലെ പരാമർശം. ഇഎംഎസ് ഇന്ത്യൻ ഐക്യത്തിനായി നിലകൊണ്ടുവെന്നും ഗവർണർ പുകഴ്ത്തി.