'പഴയ പെൻഷൻ രീതി തിരികെ കൊണ്ടുവരാന്‍ പ്രായോഗിക പ്രശ്നമുണ്ട്, പഠനം നടക്കുകയാണ്'; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Published : Feb 12, 2023, 08:42 AM ISTUpdated : Feb 12, 2023, 09:38 AM IST
'പഴയ പെൻഷൻ രീതി  തിരികെ കൊണ്ടുവരാന്‍ പ്രായോഗിക പ്രശ്നമുണ്ട്, പഠനം നടക്കുകയാണ്'; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Synopsis

പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും.രാജസ്ഥാനിലടക്കം നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ  അവ്യക്തതയുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  

അഗര്‍ത്തല: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.പങ്കാളിത്ത പെൻഷനോട് കേരളത്തിലെ സർക്കാരിന് പ്രത്യേക താൽപ്പര്യമില്ല .പഴയ പെൻഷൻ രീതി  തിരികെ കൊണ്ടുവന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുന്നതിന് പ്രായോഗിക പ്രശ്നമുണ്ട് .പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണെന്ന് കെ എന്‍ ബാലഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും.രാജസ്ഥാനിലടക്കം നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ  അവ്യക്തതയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്‍റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനടക്കം പല സംസ്ഥാനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ബാലഗോപാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

'പങ്കാളിത്തപെൻഷൻ പിന്‍വലിക്കണം, പുന:പരിശോധന സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കേണ്ട കാര്യമുണ്ടോ'?കാനം

സംസ്ഥാന ബജറ്റില്‍ ഇന്ധനസെസ് ചുമത്തിയതിനെ കെ എന്‍ ബാലഗോപാല്‍ ന്യായീകരിച്ചു.ഇന്ധന നികുതി ഏറ്റവും കൂടുതൽ ഈടാക്കുന്നത് കേരളത്തിലല്ല .2018 ശേഷം കാര്യമായ വർധന സംസ്ഥാനത്ത് ഉണ്ടായിട്ടില്ല .കേന്ദ്രം തുറന്നു പറയാതെ നികുതി പിരിക്കുന്നു.കേരളത്തിന് കിട്ടേണ്ട പല പണവും കിട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഏഴുമാസം, നടപടിയില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്