
തിരുവനന്തപുരം: എയ്ഡഡ് അധ്യാപക നിയമന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അധ്യാപകരെ നിയമിക്കാനുള്ള അധികാരം മാനേജർമാർക്ക് തന്നെയായിരിക്കും എന്നാൽ ഒരു വിദ്യാർത്ഥി അധികമായാൽ ഒരധ്യാപക തസ്തിക ഉണ്ടാക്കുന്ന രീതി ഇനി പറ്റില്ലെന്നും നിയമസഭയില്‍ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ തോമസ് ഐസക് ആവർത്തിച്ച് വ്യക്തമാക്കി. കോടതിയില്‍ പോയാല്‍ മാനേജ്മെന്‍റുകള്‍ക്ക് ഇക്കാര്യം വ്യക്തമാക്കുമെന്നും കേരള വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയെ ബജറ്റിൽ അവഗണിച്ചെന്ന പരാതി തെറ്റാണെന്നും മറുപടി പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു. 4853 കോടിയുടെ വിവിധ പദ്ധതികൾ ജില്ലയ്ക്ക് വേണ്ടി ബജറ്റിലുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു. അതേസമയം ബജറ്റ് തട്ടിപ്പാണെന്നും പ്രതിപക്ഷ എംഎൽഎമാരെ അവഗണിച്ചെന്നും ആരോപിച്ച് പ്രതിപക്ഷം ധനമന്ത്രിയുടെ മറുപടിക്കിടെ ഇറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam