സാമ്പത്തിക തട്ടിപ്പ് ആരോപണം: വിശദീകരണവുമായി മുൻ എംഎൽഎ പ്രമോദ് നാരായൺ

Published : Sep 21, 2026, 11:52 AM IST
Pramod Narayanan

Synopsis

നൂറനാട് സ്വകാര്യ സ്ഥാപനത്തിൽ 25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിൽ തനിക്ക് പങ്കില്ലെന്ന് മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ വ്യക്തമാക്കി. 2021-ൽ എംഎൽഎ ആയപ്പോൾ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് താൻ രാജിവെച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

നൂറനാട്: സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദീകരണവുമായി മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ. തനിക്ക് ബന്ധമില്ലാത്ത ആരോപണത്തിലാണ് പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നതെന്നും ഇന്നുവരെ ജീവിതത്തിൽ ശുദ്ധി കാത്തുസൂക്ഷിച്ചു പോകുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

2011-ൽ കമ്പനി നിയമപ്രകാരമാണ് നൂറനാട് സ്വകാര്യ സ്കൂൾ ആരംഭിച്ചത്. 2021-ൽ എംഎൽഎ ആയപ്പോൾ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് ഒഴിയുകയായിരുന്നു. കുറെക്കാലമായി ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ചുമതലയുമില്ലെന്നും നിക്ഷേപകരുമായി ബന്ധപ്പെട്ട തർക്കത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രമോദ് നാരായൺ പറഞ്ഞു.

ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് പ്രമോദ് നാരായണിനെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. 2014-2015 കാലയളവിലാണ് കേസിനാസ്പദമായ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പൊലീസ് അറിയിച്ചിരുന്നു. അതേസമയം, കേസിൽ ഒന്നാം പ്രതിയായ കെപിസിസി നിർവാഹക സമിതി അംഗം കെ. സാദിഖ് അലിയും മറ്റ് പ്രതികളും നൂറനാട് പോലീസ് എടുത്ത എഫ്ഐആറിനെതിരെ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദേശ യാത്രാ വിവാദം; മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഒജെ ജനീഷ്
‘അഞ്ച് പൊലീസുകാർ ചേർന്ന് മർദിച്ചു’; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ മർദനമേറ്റെന്ന് പരാതി