സാമ്പത്തിക തട്ടിപ്പ് കേസ്; തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍‌, ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന് കേസ്

Sumam Thomas   | ANI
Published : Nov 17, 2026, 04:54 PM IST
arrested

Synopsis

ഡോക്ടറുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ പിടിയിലായത്.

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അം​ഗം അറസ്റ്റിൽ. ഡോക്ടറുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ പിടിയിലായത്. ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എകെജി സെന്‍ററിന് നേർക്ക് ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്. ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. പേട്ട പൊലീസാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഗുണ്ടകളെ സംഘടിച്ച് തൂഫാൻ യോഗം നടത്തിയതും സുഹൈലാണ്. പണം വാങ്ങാൻ വന്നപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതർ പേട്ട പൊലിസിനെ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരം; കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം
'ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതി ഇല്ലെങ്കിൽ ആരും നടത്തേണ്ട'; സർക്കാറിന് മുന്നറിയിപ്പുമായി സുരേന്ദ്രൻ