ആത്മഹത്യ ചെയ്ത ഷാജി അടക്കമുള്ളവര്‍ക്ക് എതിരായ എഫ്ഐആര്‍ പുറത്ത്

Published : Mar 14, 2024, 11:01 AM IST
ആത്മഹത്യ ചെയ്ത ഷാജി അടക്കമുള്ളവര്‍ക്ക് എതിരായ എഫ്ഐആര്‍ പുറത്ത്

Synopsis

ഇന്നലെയാണ് ഷാജിയെ കണ്ണൂരിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താൻ പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നും എഴുതിവച്ച ശേഷമായിരുന്നു ഷാജിയുടെ ആത്മഹത്യ.

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎൻ ഷാജി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഷാജി അടക്കമുള്ളവര്‍ക്ക് എതിരായ എഫ്ഐആര്‍ പുറത്ത്.  

പരാതി നൽകിയത് എസ്എഫ്ഐ ജില്ലാ പ്രസിഡണ്ടും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദൻ എന്നും വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി  ഫലം  അട്ടിമറിക്കാൻ ശ്രമിച്ചു എന്നും എഫ്ഐആര്‍.

ഇന്നലെയാണ് ഷാജിയെ കണ്ണൂരിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താൻ പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നും എഴുതിവച്ച ശേഷമായിരുന്നു ഷാജിയുടെ ആത്മഹത്യ. ഇന്ന് പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 

കേസിലെ മറ്റ് രണ്ട് പ്രതികളായ ജോമെറ്റ് മൈക്കള്‍, സൂരജ് എന്നീ നൃത്ത പരിശീലകര്‍ കേസില്‍ മുൻകൂര്‍ ജാമ്യം തേടിയിട്ടുണ്ട്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി.

Also Read:- കേരള സര്‍വകലാശാല കലോത്സവം കോഴക്കേസ്: മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍, ആരോപണം കെട്ടിച്ചമച്ചതെന്ന് പരാതി

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ