വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍

Published : Aug 31, 2020, 09:24 PM ISTUpdated : Aug 31, 2020, 11:19 PM IST
വെഞ്ഞാറമൂട്  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍

Synopsis

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പ്രഥമവിവര റിപ്പോർട്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ സംബന്ധിച്ച് സിപിഎം - കോണ്‍ഗ്രസ് വാക്പോര് തുടരുന്നതിനിടെയാണ് രാഷ്ട്രീയ വൈരാഗ്യമെന്ന പ്രഥമ വിവര റിപ്പോർട്ട് പുറത്തുവരുന്നത്. 

പ്രതികളായ കോണ്‍ഗ്രസ് പ്രവർത്തകർ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് പ്രാഥമിക പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സജീവ്, സനൽ എന്നീ കോണ്‍ഗ്രസ് പ്രവർത്തരെ പൊലീസ് അറസ്റ്റ്  ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. 

സാക്ഷി മൊഴിയും ഇതിന് ബലമേകുന്നു. അക്രവുമായി ബന്ധപ്പെട്ട് ഏഴ് പേർ കസ്റ്റഡിയിൽ തുടരുകയാണ്. അതേസമയം ഇവർക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയ അൻസർ ഇപ്പോഴും ഒളിവിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങൾ പലയിടത്തും അക്രമത്തിൽ കലാശിച്ചു. വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസിന് സിപിഎം പ്രവർത്തകർ തീയിട്ടു. 

പേട്ടയിലെ കോണ്‍ഗ്രസ് ഓഫീസും അടിച്ച് തകർത്തു. കേശവദാസപുരത്ത് വീട്ടിൽ ബോംബ് പൊട്ടി. സിപിഎം ബന്ധമുള്ള സ്റ്റീഫൻ എന്ന ശബരി കയ്യില്‍ സൂക്ഷിച്ച ബോംബാണ് സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോൾ പൊട്ടിയത്. ഇരുകൈകളും തകർന്നു. പ്രശ്നബാധിത മേഖലകളിൽ പൊലീസ് വിന്യാസവും ശക്തമാക്കിയിരിക്കുകയാണ്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു