
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ ജ്വല്ലറിയിൽ തീപ്പിടുത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് ആളുകൾ കുടുങ്ങിയിരുന്നു. എന്നാല്‍ ഇവരെ പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകുന്നവര്‍ പറഞ്ഞു. എന്നാൽ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. നാലോളം അഗ്നിശമനസേനയൂണിറ്റെത്തിയാണ് തീയണക്കാനുളള ശ്രമം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam