പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടാ തീപ്പിടുത്തം; ദുരൂഹതയാരോപിച്ച് നാട്ടുകാർ, പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നം

Published : Oct 21, 2026, 01:21 PM IST
fire at plastic storage centre in perumbavoor raises suspicion among locals

Synopsis

പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടാ തീപ്പിടുത്തത്തിൽ ദുരൂഹതയെന്ന് നാട്ടുകാര്‍

കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടാ തീപ്പിടുത്തത്തിൽ ദുരൂഹതയെന്ന് നാട്ടുകാര്‍. സംഭരണ കേന്ദ്രമൊഴിയാൻ ഗ്രാമപഞ്ചായത്ത് നിര്‍ദേശം നൽകിയതിന് തൊട്ടുപിന്നാലെയുണ്ടായ അഗ്നിബാധയിൽ സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപ്പിടുത്തത്തിന് പിന്നാലെ പ്രദേശത്ത് പലര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അസഹ്യ ദുര്‍ഗന്ധവും ജലമലിനീകരണവും നേരിടുകയാണ് നിലവിൽ പ്രദേശവാസികൾ. കത്തിയമര്‍ന്നിട്ടും പുക പ്രതിസന്ധിയാണ്. പിന്നാലെയുണ്ടായ മലിനീകരണത്തില്‍ വലഞ്ഞിരിക്കുകയാണ് നാട്ടുകാർ. എന്നാല്‍ മാലിന്യം നീക്കുന്നതിലും വീഴ്ചയുണ്ടെന്നാണ് ഇവർ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
എസ്എംഎ മരുന്ന് വിവാദം: വിതരണം ചെയ്ത മരുന്ന് തിരിച്ചെടുക്കും, തീരുമാനം രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പിന്നാലെ