എസ്എംഎ മരുന്ന് വിവാദം: വിതരണം ചെയ്ത മരുന്ന് തിരിച്ചെടുക്കും, തീരുമാനം രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പിന്നാലെ

Published : Oct 21, 2026, 11:42 AM ISTUpdated : Oct 21, 2026, 01:11 PM IST
Kerala SMA Medicine Change

Synopsis

എസ്എംഎ രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയെ തുടർന്ന് മരുന്ന് മാറ്റിനൽകുമെന്ന് ആരോഗ്യവകുപ്പ്. കുട്ടികൾക്ക് നൽകിവന്നിരുന്ന മരുന്ന് മാറ്റിയ ആരോഗ്യവകുപ്പിൻ്റെ തീരുമാനം വിവാദമായിരുന്നു.

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ കെയര്‍ പദ്ധതിയിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികളായ കുട്ടികള്‍ക്ക് ക്ലിനിക്കൽ ട്രയൽ എന്ന രേഖപ്പെടുത്തിയ മരുന്ന് നൽകിയത് വിവാദമായതോടെ വിതരണം ചെയ്ത മരുന്ന് തിരിച്ചെടുക്കും. കരാര്‍ പ്രകാരമുള്ള മരുന്ന് എത്തിയതിനാലാണ് ഇത് ആരോഗ്യ വകുപ്പ് തിരിച്ചെടുക്കുന്നത്. പരാതി കിട്ടിയാൽ മരുന്ന് നൽകിയത് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാൽ നേരത്തെ നൽകിയിരുന്ന മരുന്ന് മാറ്റിയതിന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചു

എസ്എംഎ രോഗികളായ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കി വന്നിരുന്ന മരുന്ന് മാറ്റി നല്‍കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദേശ കമ്പനിയായ റോഷ് നല്‍കി വന്നിരുന്ന ആറ് ലക്ഷം രൂപയുള്ള മരുന്ന് മാറ്റി ഇന്ത്യൻ നിർമിതമായ നാറ്റ്കോയുടെ എണ്ണായിരം രൂപ വിലയുള്ള മരുന്ന് നൽകാനാണ് തീരുമാനിച്ചത്.

എന്നാല്‍ ഓർഡർ ചെയ്ത മരുന്ന് വരാൻ കാലതാമസം എടുത്തതോടെ ക്ലിനിക്കൽ ട്രയലെന്നോ ഡോക്ടേഴ്സ് സാമ്പിളെന്നോ രേഖപ്പെടുത്തിയ മരുന്ന് ആരോഗ്യ വകുപ്പ് നൽകുകയായിരുന്നു. ഇതോടെ മരുന്ന പരീക്ഷണമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ടായി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് നൽകിയ അഞ്ച് മരുന്നുകള്‍ തിരിച്ചെടുക്കുന്നത്. വിദഗ്ധസമിതി അംഗീകരിച്ചാണ് മരുന്നാണ് കുട്ടികള്‍ക്ക് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.

അതേസമയം റോഷിനെ മാറ്റി നാറ്റ്കോയുടെ മരുന്ന് വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ചോദ്യം ചെയ്തു. വിലക്കുറവെന്ന് കരുതി എല്ലാം വാങ്ങാൻ കഴിയില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. അതിനിടെ, മരുന്ന് മാറ്റത്തെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ മരുന്നിന്‍റ പരീക്ഷണ വിവരങ്ങള്‍ പൂര്‍ണമായും നൽകി ആശങ്ക പരിഹരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
നഷ്ടമായത് വീടിനായി തറകെട്ടിയ 30 സെന്‍റ് സ്ഥലം; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപ്പെട്ട സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതി