കളമശ്ശേരി പൊലീസ് സ്റ്റേഷൻ യാർഡിൽ തീപിടുത്തം; അനവധി വാഹനങ്ങള്‍ കത്തിനശിച്ചു

Published : Feb 22, 2020, 11:06 AM IST
കളമശ്ശേരി പൊലീസ് സ്റ്റേഷൻ യാർഡിൽ തീപിടുത്തം; അനവധി വാഹനങ്ങള്‍ കത്തിനശിച്ചു

Synopsis

. 17 ബൈക്കുകളും മൂന്ന് ഓട്ടോറിക്ഷകളുമടക്കം നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. 

കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡിലുണ്ടായ തീപിടുത്തതില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് പിന്നീട് തീയണച്ചത്. അഗ്നിബാധയില്‍ വിവിധ കേസുകളിലായി സ്റ്റേഷനില്‍ പിടിച്ചിട്ട നിരവധി വാഹനങ്ങല്‍ കത്തി നശിച്ചു. 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍ എന്നിവ കത്തിനശിച്ചു എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തതിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം