
മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുൻഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളക്കമുള്ള തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല. രണ്ടര മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കരിപ്പൂര്‍ വമാനത്താവളത്തില്‍ നിന്നടക്കം ആറ് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ചെരുപ്പുകളും നിര്‍മ്മാണത്തിനായി സൂക്ഷിച്ച അംസ്കൃത വസ്ത്ക്കളുമടക്കം കമ്പനിയാകെ കത്തിയമര്‍ന്നു. മലപ്പുറത്തെ പ്രവാസികളായ ആറ് സംരംഭകരുടേതാണ് കമ്പനി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam