
തൃശ്ശൂർ : തൃശ്ശൂർ നായരങ്ങാടി നെഹ്റു ബസാറിൽ തീപിടിത്തം. ശവപ്പെട്ടികൾ നിർമ്മിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു. പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam