
ആലപ്പുഴ: ആലപ്പുഴ കലക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്. ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിലെ എയർ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചേർന്ന് കത്താത്ത ഉൽപ്പന്നങ്ങൾ പുറത്തേക്ക് മാറ്റി. തീപിടിത്തത്തെ തുടർന്നുണ്ടായ നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam